15 October, 2025 07:00:19 PM


ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍



കൊച്ചി: കൊച്ചിയില്‍ ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് സാരമായ പൊള്ളലേറ്റു. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായ പൊള്ളലേറ്റത്. തേവര സിഗ്നല്‍ ഭാഗത്തുവെച്ചായിരുന്നു സംഭവം. മുന്‍പില്‍ പോയിരുന്ന ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്ന് ബിനീഷിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. ഇന്നലെയായിരുന്നു വൈകിട്ടായിരുന്നു സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്നു ബിനീഷ്. ഇതിനിടെയായിരുന്നു സംഭവം. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിനീഷിനെ ഉടന്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കൈകള്‍ക്കും കഴുത്തിനും സാരമായി പൊള്ളലേറ്റ ബിനീഷിനെ ഐസിയുവിലേക്ക് മാറ്റി. സംഭവത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ തേവരെ പൊലീസ് കേസെടുത്തു. ടാങ്കര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950