08 October, 2025 03:45:17 PM
കടന്നല്‍ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം; മകനും അയല്‍വാസിക്കും പരിക്ക്

ആലുവ: കടന്നല്‍ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും അയല്‍വാസിക്കും പരിക്കേറ്റു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ കടന്നല്‍ക്കൂട്ടം പൊതിയുകയായിരുന്നു. ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് (32) ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ സമീപ വാസിയായ പനച്ചിക്കല്‍ വീട്ടില്‍ അജിയും (40) എത്തുകയായിരുന്നു. ഇരുവരെയും ആലുവ ലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.