26 September, 2025 12:34:35 PM
പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: പീരുമേട് സബ് ജയിലില്‍ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്.