25 September, 2025 01:30:21 PM
സ്കൂട്ടർ ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി അധ്യാപകന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി പുളിയൻമലയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മുരിക്കടി സ്വദേശി ജോയ്‌സ് പി ഷിബു ആണ് മരിച്ചത്. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരുന്നു ജോയ്‌സ്. വ്യാഴാഴ്ച രാവിലെ 8.15 ഓടെ സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ജോയ്‌സിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.