23 September, 2025 08:09:13 PM
കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

കളമശ്ശേരി: എറണാകുളം കളമശ്ശേരിയില്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പള്ളിലാങ്കര എസ് എന്‍ ഡി പിക്ക് സമീപം എഴുപ്പുറത്ത് വീട്ടില്‍ രാഘവന്‍ ആണ് മരിച്ചത്. എച്ച് എം ടി- മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ് പോള്‍സ് കോളേജിനു മുന്നില്‍ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.
തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി രാഘവന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. എച്ച് എം ടി ജങ്ഷന്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. തോഷിബ കമ്പനി മുന്‍ ജീവനക്കാരനാണ് രാഘവന്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.