20 September, 2025 08:24:41 PM


സിനിമ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്



തൊടുപുഴ: മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ 'വരവ്'ന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സിനിയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K