09 September, 2025 05:36:39 PM


കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ



കാസർകോട്: കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഛർദിയും അസ്വസ്ഥതയുമുണ്ടായ 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷ‌ം കാണാനെത്തിയതായിരുന്നു കുട്ടികൾ.
ഇവർ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുമായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. പഴകിയ ഷവർമയാണ് കുട്ടികൾക്ക് നൽകിയതെന്നാണ് ഉയരുന്ന പരാതി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919