31 December, 2025 03:09:14 PM


കുടുംബ പ്രശ്‌നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു



കാസര്‍കോട്: കാസര്‍കോട് ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി ജാനകിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈവശമിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനകി നിലവിൽ ചികിത്സയിലാണ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920