15 January, 2026 09:39:19 AM


പയ്യാവൂരില്‍ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു



കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതമറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്തു മാറ്റി. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926