12 January, 2026 11:11:19 AM


കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

 

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952