11 January, 2026 01:26:21 PM
റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് കാസര്‍കോട് യുവാവ് ജീവനൊടുക്കി

കാസര്‍കോട്: റീൽസ് ചിത്രീകരണത്തിലുണ്ടായ പിഴവിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുമ്പള ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.
തെർമോകോൾ ഉപയോഗിച്ചുള്ള ഒരു റീൽസ് ചിത്രീകരിച്ച് സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു. എന്നാൽ വീഡിയോയിൽ വന്ന ചില പിഴവുകളെക്കുറിച്ച് സന്തോഷ് വളരെയധികം അസ്വസ്ഥനായിരുന്നതായും ഇക്കാര്യം സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു. പിന്നീട് സുഹൃത്ത് തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരിക്കാടി ബാബുവിന്റെയും സുമതിയുടെയും മകനാണ്. സഹോദരി: ഭവ്യ.



