09 September, 2025 05:28:51 PM
കൂടത്തായിയിൽ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൾ ജബ്ബാർ ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയതിനു പിന്നാലെ സ്കൂട്ടർ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഓമശ്ശേരി മൂടൂരില്‍വെച്ചായിരുന്നു അപകടം. കഴിഞ്ഞ 15 ദിവസത്തിനിടെ പ്രദേശത്ത് സമാനമായ മൂന്ന് അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.