08 September, 2025 12:27:34 PM
കാസർകോട് റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു

കാസർകോട്: അടുക്കത്ത് ബയലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചുമട്ടുതൊഴിലാളിയായ യൂസഫിന്റെ ഭാര്യ നസിയ (50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാർ ഡ്രൈവർ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം അഞ്ചരക്കാണ് അപകടം.