06 September, 2025 09:37:29 AM
കാസർകോട് മകൾക്കെതിരെ ആസിഡ് ആക്രമണം; അച്ഛനായി തിരച്ചിൽ

കാസർകോട്: കാസര്‍കോട് കാഞ്ഞങ്ങാട് കരിക്കയില്‍ 17 കാരിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷം അച്ഛൻ കടന്നു കളഞ്ഞു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് ആസിഡ് ആക്രമണം നടത്തിയത്. മകൾക്കും സഹോദരന്റെ പത്ത് വയസുള്ള പെൺകുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും കുറച്ചുകാലമായി പിണങ്ങി താമസിക്കുകയായിരുന്നു. സഹോദരന്റെ വീട്ടിലാണ് ഭാര്യ താമസിച്ചിരുന്നത്. അവിടെയെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മനോജിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആസിഡ് ആക്രമണത്തിന് പുറമേ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകളാണ് രാജപുരം പൊലീസ് മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.