06 September, 2025 09:27:34 AM
താമശ്ശേരിയിൽ കടയില്‍ സാധനം വാങ്ങാന്‍ നിന്ന വയോധിക കാറിടിച്ച് മരിച്ചു

കോഴിക്കോട്: കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോഴിക്കോട് താമരശ്ശേരി പടിക്കല്‍ വയലില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. 79 കാരിയായ പുല്ലുമല സരോജിനി അമ്മയാണ് മരിച്ചത്. പൂനൂര്‍ സ്വദേശികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് സരോജിനിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.