03 September, 2025 02:09:36 PM
ബേപ്പൂരിൽ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ചിരുന്ന 36 പവന്‍ സ്വര്‍ണം നഷ്ടമായി

കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഹൈദരാബാദ് സ്വദേശിയായ സുഹൃത്ത് ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാരുടെ സംശയം. വിഷയത്തിൽ കേസെടുത്ത് ബേപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.