03 September, 2025 11:47:29 AM


കണ്ണൂരിൽ സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്



പരിയാരം(കണ്ണൂർ): സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്. ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുളളതല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919