01 September, 2025 01:07:58 PM
ഫോണ്‍ മോഷ്ടിച്ചയാളെ പിന്തുടര്‍ന്ന ബിഎസ്എഫ് ജവാന്‍ ട്രെയിനിനടിയിലേക്ക് വീണു; ഇരുകാലുകളും നഷ്ടമായി

ജലന്ധര്‍: ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ആളെ പിടിക്കാനായി പിന്തുടര്‍ന്ന ബിഎസ്എഫ് ജവാന്‍ ട്രെയിനിനടിയിലേക്ക് വീണു. അപകടത്തില്‍ ജവാന് ഇരുകാലുകളും നഷ്ടമായി. ന്യൂ ഡല്‍ഹി- അമൃത്സര്‍ ഷാനേ പഞ്ചാബ് എക്‌സ്പ്രസിലാണ് സംഭവം.
ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമന്‍ ജയ്‌സ്വാള്‍ എന്ന ബിഎസ്എഫ് ജവാനാണ് ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തില്‍വച്ചായിരുന്നു സംഭവം. മോഷ്ടാവിനെ പിടികൂടാന്‍ ഓടുന്നതിനിടെ ഇരുവരും ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. ജവാന്റെ കാലുകള്‍ക്ക് മുകളിലുടെ ട്രെയിന്‍ കയറിയിറങ്ങി.
മോഷ്ടാവ് അപകടം കൂടാതെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ബിഎസ്എഫ് ജവാനെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ജവാന്റെ ഫോണ്‍ തട്ടിക്കൊണ്ടുപോയ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി റെയില്‍ വേ പൊലീസ് അറിയിച്ചു.