30 August, 2025 10:54:55 AM


ആറളം ഫാമിൽ ആനയുടെ അസ്‌ഥികൂടം ചിതറിയ നിലയിൽ; സമീപം അവശനിലയില്‍ കുട്ടിയാന



കണ്ണൂര്‍: ആറളം ഫാം പ്രദേശത്ത് ആനയുടെ അസ്ഥികൂടവും അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. വേര്‍പെട്ട നിലയിലുള്ള ആനയുടെ അസ്ഥികൂടമാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറയ്ക്ക് സമീപം കണ്ടെത്തിയത്. അവശ നിലയില്‍ സമീപത്തുണ്ടായിരുന്ന ആന കുട്ടിയ്ക്ക് മൂന്ന് വയസ് പ്രായം വരുമെന്നാണ് വിലയിരുത്തല്‍.

പെട്രോളിങ്ങിനിടെ വനപാലകസംഘമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഇവിടെ നിന്നും നൂറ് മീറ്ററോളം മാറിയാണ് ആനയുടെ ചിതറിയ നിലയിലുള്ള അസ്ഥികൂടം ഉണ്ടായിരുന്നത്. കടുവ പോലുള്ള വന്യജീവിയുടെ ആക്രമണത്തിന് ഇരയായ ആനയുടെ അസ്ഥിക്കൂടമാണോ കണ്ടെത്തിയത് എന്ന് വനം വകുപ്പ് പരിശോധിക്കുകയാണ്.

എന്നാല്‍, അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റു അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ടിയാനക്ക് ചികിത്സ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. തുടര്‍ നടപടികള്‍ക്കായി വയനാട്ടില്‍നിന്ന് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്ന് ആറളത്തെത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929