28 August, 2025 06:09:00 PM
തലപ്പാടിയിൽ കർണാടക ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; ആറ് മരണം

കാസർകോട്: തലപ്പാടിയിൽ വാഹനാപകടത്തിൽ ആറു പേർക്ക് ദാരുണാന്ത്യം. കാസർകോട്- കർണാടക അതിർത്തിയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണംവിട്ട് ബസ്‌കാത്തിരിപ്പു കേന്ദ്രത്തിലേക്കും പിന്നാലെ ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയതായാണ് വിവരം.
ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹൈദര്‍ അലി, ഓട്ടോയിലുണ്ടായിരുന്ന നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, പതിനൊന്നുകാരി ഹസ്‌ന എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ട് പേര്‍ മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആദ്യം ഓട്ടോയില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.