23 August, 2025 01:34:54 PM


തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്



കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിയാരം സ്വദേശി രമേശൻ(56), കുടക് സ്വദേശി പ്രവീൺ, കൊൽക്കത്ത സ്വദേശി ഊർമിള എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇന്ന് രാവിലെ 7.30യോടെയാണ് അപകടം. തളിപ്പറമ്പ് ദേശീയപാതയിൽ ആലിങ്കീൽ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരിൽ നിന്ന് കാസർകോടേക്ക് പോകുകയായികുന്ന തബു ബസാണ് അപകടണ്ടാക്കിയത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911