22 August, 2025 08:41:31 PM


നാസിക്കിൽ പുള്ളിപ്പുലിയെ കീഴടക്കി 300 മീറ്ററോളം വലിച്ചിഴച്ച് തെരുവുനായ



നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടം. ഒടുവിൽ നായ പുള്ളിപ്പുലിയെ കീഴടക്കി 300 മീറ്ററോളം വലിച്ചിഴച്ചതോടെയാണ് പോരാട്ടം അവസാനിച്ചത്. നാസിക്കിലെ നിഫാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദിവസങ്ങളായി പുള്ളിപ്പുലി പ്രദേശത്ത് അലഞ്ഞുനടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

നായയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പുള്ളിപ്പുലി ഒടുവിൽ സ്വയം ഒഴിഞ്ഞുമാറി ഓടിപ്പോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രദേശത്തുള്ളവരും വളർത്തുമൃഗങ്ങളും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു. പുലിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K