22 August, 2025 11:52:52 AM


മഹാരാഷ്‌ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നെെട്രജൻ ചോർന്നു; നാലുമരണം



മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ ഫാര്‍മ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് 130 കിലോ മീറ്റര്‍ അകലെയുള്ള ബോയ്‌സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്‌ലി ഫാര്‍മയിലാണ് ഉച്ചക്ക് ശേഷം നൈട്രജന്‍ ചോര്‍ന്നത്‌. ഉടന്‍ തന്നെ ആറ് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറോ കാലോടെ നാലുപേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925