18 August, 2025 11:37:37 AM


ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു



ബിജാപുർ: ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ദിനേശ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഈ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഞായറാഴ്ചയാണ് ആരംഭിച്ചത്. രാവിലെ ഓപ്പറേഷൻ നടക്കുന്നതിനിടെയാണ് മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി പൊട്ടിത്തെറിച്ചത്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും സജീവമായിട്ടുള്ള പ്രദേശമാണ് ബിജാപുർ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്തമായി നടക്കുന്നുണ്ട്. ഇത് സൈന്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940