15 August, 2025 06:33:03 PM


ബെംഗളൂരുവില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു, 9 പേര്‍ക്ക് പരിക്ക്



ബെംഗളൂരു ചിന്നയൻപാളയത്ത്‌ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് വയസുകാരൻ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. മൂന്ന് വീടുകൾ പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണം എന്നാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചിന്നയൻപാളയത്ത്‌ ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന പ്രദേശത്തെ വീടിനുള്ളിൽ ആണ് സ്ഫോടനമുണ്ടായത്. ഈ വീടും സമീപത്തെ രണ്ട്‌ വീടുകളും പൂർണമായി തകർന്നു.

മതിലിടിഞ്ഞു വീണാണ് എട്ട് വയസ്സുകാരനായ മുബാറക്ക് മരിച്ചത്. മുബാറക്കിന്റെ സഹോദരിയും മാതാവും പരുക്കുകളോടെ ചികിത്സയിലാണ്. പൊലീസും ഫയർഫോഴ്‌സും ഏത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തി. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് സ്ഥിരീകരണം ഇല്ല. മുഖ്യമന്ത്രി സിദ്ധാരാമയ്യ അപകടസ്ഥലം സന്ദർശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953