13 August, 2025 08:57:06 PM
ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു

കൽപ്പറ്റ: വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ സ്വദേശി ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ശരത്തിന്റെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് കണ്ടെടുത്തത്. റിസർവോയറിൽ 45 അടി താഴ്ചയിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്.