09 August, 2025 03:26:42 PM
ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ജയിത്പൂരിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേര്‍ മരിക്കുകയായിരുന്നു. ജയിത്പൂരില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാകാം മതില്‍ ഇടിയാന്‍ കാരണമെന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.