06 August, 2025 12:23:34 PM
ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞു; 5 പേർക്ക് പരിക്ക്

ഇരിട്ടി : കണ്ണൂർ ഇരിട്ടിയിൽ വിളമനയിൽ സ്വകാര്യ ബസ് മറിഞ്ഞ് 5 പേർക്ക് പരിക്ക്. ബുധൻ രാവിലെ എട്ടോടെയാണ് അപകടം. ഇരിട്ടിയിൽ നിന്ന് വിളമന വഴി വള്ളിത്തോടിലേക്ക് പോവുന്ന അരുൺ ബസാണ് കരിവണ്ണൂരിൽ നിയന്ത്രണം വിട്ട് ഇടത് വശത്തെ പാടത്തേക്ക് മറിഞ്ഞത്. നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ പുറത്തെടുത്തു. പരിക്കേറ്റവർ ചികിൽസ തേടി. ആർക്കും ഗുരുതര പരിക്കില്ല.