02 August, 2025 12:09:48 PM
ജിമ്മില്‍ വ്യായാമത്തിനിടെ വെള്ളം കുടിച്ചു; പിന്നാലെ 37കാരന്‍ കുഴഞ്ഞുവീണു മരിച്ചു

പൂനെ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വെള്ളം കുടിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ 37 കാരൻ മരിച്ചു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിലാണ് സംഭവം. മിലിന്ദ് കുൽക്കർണിയെന്ന യുവാവാണ് മരിച്ചത്.
വെള്ളം കുടിച്ചതിന് പിന്നാലെ ഒന്ന് തിരിഞ്ഞതിനുശേഷം പെട്ടെന്ന് കുറഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന.
ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്.