31 July, 2025 12:00:33 PM
വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മുതലാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.