30 July, 2025 04:30:38 PM


കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി



കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളെയും എടുത്ത് കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്. വീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. 

ഭർത്താവിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസിൽ പരാതിനൽകിയിരുന്നു. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. പക്ഷേ പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും യുവതി ഭർതൃവീട്ടിലേക്ക് എത്തിയത്. 

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956