28 July, 2025 01:39:11 PM
കാസര്‍കോട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. കാസര്‍കോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. പശുവും വൈദ്യുതാഘാതമേറ്റ് ചത്തു.