26 July, 2025 11:58:46 AM


മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം



മലപ്പുറം: മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടു. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923