22 July, 2025 04:44:06 PM


യുപിയിൽ ബസ് ഓടയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്



ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2:30 ഓടെയാണ് മീററ്റ്- പൗരി റോഡിലെ ബാരേജിന് സമീപം അപകടമുണ്ടായത്. ചണ്ഡീഗഡില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് പോകുകയായിരുന്ന ഉത്തരാഖണ്ഡ് റോഡ്വേയ്സ് ബസാണ് മറിഞ്ഞതെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് വാജ്പേയി പറഞ്ഞു.  

റോഡരികിലുള്ള അഴുക്കുചാലിലേക്കാണ് മറിഞ്ഞ ബസിനുള്ളില്‍ മലിന വെള്ളം കയറി മുങ്ങി. അപകടസമയത്ത് ബസില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും രക്ഷാസംഘങ്ങളും സ്ഥലത്തെത്തി എട്ട് പേരെ രക്ഷപ്പെടുത്തി. 30 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേരുടെയും നില തൃപ്തികരമാണെന്ന് റിപോര്‍ട്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919