22 July, 2025 11:40:01 AM


മഞ്ചേരിയില്‍ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി



മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫർസീനയെ (35) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റേറ്റസ് ആയി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K