12 July, 2025 11:50:18 AM


വായ്പ തിരിച്ചടവിനെച്ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു



ബെഗളുരു: വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ ഒരു ഭാഗം കടിച്ചെടുത്തു. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. 30 കാരിയായ വിദ്യ ശിവമോഗ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ജൂലൈ 8 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വിദ്യയും ഭർത്താവ് വിജയും വായ്പ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നായിരുന്നു സംഭവം നടന്നത്. ദാവണഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ മന്തരഘട്ട ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. 

വഴക്കിനിടെ വിദ്യ നിലത്തു വീഴുകയും വിജയ് അവരുടെ മൂക്കിൽ കടിച്ച് ഒരു ഭാഗം മുറിച്ചെടുക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിദ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K