10 July, 2025 11:45:49 AM
ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് വിവരം.
ഹരിയാനയിലെ ജജ്ജാറിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കു കിഴക്കായും ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഡൽഹിയിലെ പല പ്രദേശങ്ങളിലെയും ആളുകൾ പ്രകമ്പനത്തെ തുടർന്ന് വീടുകളിൽ നിന്നും ഇറങ്ങിയോടി. വീട്ടുപകരണങ്ങളെല്ലാം കുലുങ്ങിയത് ജനങ്ങളിൽ ഭയമുണ്ടാക്കിയെന്നാണ് വിവരം.