09 July, 2025 06:46:05 PM
ഗർഭ നിരോധന ഉറകളിൽ എംഡിഎംഎ നിറച്ച് മലദ്വാരത്തിൽ ഒളിപ്പിച്ചു; കൊല്ലത്ത് യുവാവ് പിടിയില്‍

കൊല്ലം: കൊല്ലത്ത് 107 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഇരവിപുരം സ്വദേശി അജ്മല്‍ ഷായാണ് പിടിയിലായത്. കോണ്ടത്തില്‍ നിറച്ച എംഡിഎംഎ പ്രതി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു പ്രതി. പൊലീസിനെ കണ്ട് പരുങ്ങിയ അജ്മലിനെ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹപരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിയെ സ്‌കാനിംഗ് ചെയ്തതോടെയാണ് എംഡിഎംഎ കണ്ടെത്തിയത്. രണ്ട് ഗര്‍ഭനിരോധന ഉറകളിലായി എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിന്‌റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസും ഡാന്‍സാഫ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.