04 July, 2025 09:29:52 AM


തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍



തിരുവനന്തപുരം: തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് നാല് ഗ്രാമിലധികം മെത്താംഫിറ്റമിനുമായി ഇവർ കുടുങ്ങിയത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളായ അച്യുതൻ നമ്പൂതിരി (26), വിഘ്‌നേഷ് (25), തൈക്കാട് സ്വദേശി അർജുൻ (30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണൻ(27) എന്നിവരാണ് നെയ്യാറ്റിൻകര എക്‌സൈസിന്റെ പിടിയിലായത്.

മയക്കുമരുന്നിന് പുറമെ ഇവർ ഉപയോഗിച്ച സ്കൂട്ടറും ഇവരുടെ നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912