02 July, 2025 09:49:57 AM
കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

കൊല്ലം: ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. കൊല്ലം കുമ്മിൾ മണ്ഡലം കമ്മിറ്റി അംഗം സച്ചിനാണ് കടയ്ക്കലിൽ എക്സൈസ് പിടിയിലായത്. മറ്റൊരു വാഹനത്തിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ഇയാളെ എക്സൈസ് കൈയോടെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ചെറ് പൊതികളിലായി മിഠായി ഭരണിയിൽ സൂക്ഷിച്ച കഞ്ചാവും പിടികൂടി.