01 July, 2025 11:32:10 AM


ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച്‌ മരണം



ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച്‌ മരണം. ചൊവ്വാഴ്‌ച രാവിലെയാണ്‌ ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനമുണ്ടായത്‌. അപകടത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ്‌ അപകടമുണ്ടായത്‌. 

പുറത്തു വരുന്ന വിവരങ്ങളനുസരിച്ച്‌ സ്‌ഫോടനത്തെ തുടർന്ന്‌ സ്ഥലത്ത്‌ വൻ തീപിടിത്തം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. സ്‌ഫോടനത്തിന്റെ വ്യാപ്‌തി ഇനിയും വ്യക്തമായിട്ടില്ല. സഫോടനത്തെ തുടർന്ന്‌ അഗ്‌നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912