30 June, 2025 05:05:33 PM


കൊല്ലത്ത് 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി



കടയ്ക്കൽ: കൊല്ലത്ത് പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച  300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ്  ഇവ പിടികൂടിയത്. ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K