28 June, 2025 05:51:16 PM


കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി



കൊല്ലം: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള (80), മകന്‍ വിഷ്ണു ശ്രീനിവാസ പിള്ള (40) എന്നിവരാണ് മരിച്ചത്. മകനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.

അഭിഭാഷകനാണ് ശ്രീനിവാസപ്പിള്ള. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫോണ്‍ വിളിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയും മകളും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മകനെ രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപ്പിള്ളയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. വിഷ്ണുവിന് മാനസികാസാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K