28 June, 2025 11:44:37 AM


മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



മുതലപ്പൊഴി: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്താണ് വള്ളം തലകീഴായി മറിഞ്ഞത്. അപകട സമയം മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായാണ് വിവരം.

അശാസ്ത്രീയ നിര്‍മാണം ഉള്‍പ്പെടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ പൂര്‍ണമായി നീക്കിയാല്‍ മാത്രമേ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936