26 June, 2025 06:27:43 PM
കൊല്ലത്ത് സ്‌കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന സൈനിക ഉദ്യോഗസ്ഥൻ പൊലീസ് പിടിയിലായി. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. അഞ്ചാലും മൂട് കുരീപ്പുഴ ഐക്കരമുക്കില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന വീട്ടമ്മയുടെ അഞ്ച് പവന്റെ മാലയും ലോക്കറ്റും പൊട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായില്ല. തുടര്‍ന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഷഫീഖ് കീഴടങ്ങുകയായിരുന്നു. പശ്ചിമ ബംഗാളില്‍ കരസേനയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷഫീഖ്.