26 June, 2025 02:22:57 PM
കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

കണ്ണൂർ: ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. കണ്ണൂർ ആറളത്താണ് സംഭവം. ആറളം സ്വദേശിയായ രാജീവനാണ് മരിച്ചത്. കള്ള് ചെത്തിയ ശേഷം ഷെഡിലിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെയായിരുന്നു സംഭവം. രാജീവൻ സ്ഥിരമായി കള്ള് ചെത്തുന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പതിവ് പോലെ കളള് ചെത്തിയ ശേഷം ഷെഡിൽ വിശ്രമിക്കുകയായിരുന്നു. പിന്നാലെ ഇടിമിന്നലേൽക്കുകയും തളർന്ന് വീഴുകയും ചെയ്തു. രാജീവനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടുന്നുണ്ട്.