26 June, 2025 10:46:08 AM


മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു



കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെല്‍വില്‍ ഒളിവിലാണ്. അയല്‍വാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു. അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K