25 June, 2025 01:01:04 PM
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവതി ഉൾപ്പടെ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. യുവതി ഉൾപ്പടെ രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ. വെള്ളോറ സ്വദേശി മുഹമ്മദ് മഷൂദ്, അഴീക്കോട് സ്വദേശി സ്നേഹ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 184 ഗ്രാം മെത്താഫെറ്റമിൻ, 89 ഗ്രാം എംഡിഎംഎ, 12 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി. പിടിയിലായവർ നേരത്തെയും മയക്കു മരുന്ന് കേസുകളിൽ പ്രതികളാണെന്ന് എക്സൈസ് കണ്ടെത്തി.