20 June, 2025 03:08:19 PM


കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി



കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (36) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഭര്‍ത്താവ് സാനു കുട്ടന്‍ ഒളിവിലാണ്.

സാനുവിന് രേണുകയെ സംശയമായിരുന്നുവെന്നും നിരന്തരം ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് വഴക്കിനിടെ കയ്യില്‍ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിനും പുറത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രേണുകയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K