19 June, 2025 03:46:02 PM


ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തി; 25കാരിയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്



ലഖ്‌നൗ: ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ പക തീർക്കാൻ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. 25കാരിയുടെ മൂക്കാണ് ഭര്‍ത്താവ് കടിച്ചെടുത്ത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. പ്രതി റാം ഖില്‍വാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ യുവതി പോയപ്പോഴാണ് സംഭവം. ഭാര്യയെ രഹസ്യമായി പിന്തുടര്‍ന്ന ഭര്‍ത്താവ് റാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K